manas sakumea sukhamakkuvan matiyavilla marunnetume മനസ്സാകുമോ സുഖമാക്കുവാന്
മനസ്സാകുമോ സുഖമാക്കുവാന്‍
മതിയാവില്ല മരുന്നേതുമേ
എഴുന്നള്ളണേ പ്രഭയോടെ നീ
മുറിവേറ്റു വാങ്ങാന്‍ (2) (മനസ്സാകുമോ..)
1
അങ്ങേ മുമ്പിലെന്‍റെ പങ്കപ്പാടുകളും
ആശങ്കകളുമായ് വീഴും
അങ്ങേ മാറില്‍ തല ചായ്ച്ചുറങ്ങിടുമ്പോള്‍
മാറാവ്യാധികളും മാറും
അതിഘോഷവും കൂടാതെ ഞാന്‍
മൃദുഗീതമായ് സ്തുതി പാടിടും
വേനല്‍ ചൂടുരുകി വീഴും എന്‍ മനസ്സില്‍
ഒരു പുതുമഴയുടെ കുളിരായ് മാറൂ (മനസ്സാകുമോ..)
2
ദൈവനീതിയെന്നും പൂര്‍ത്തിയാക്കിയങ്ങേ
സ്വന്തമായി വന്നു ചേരാന്‍
ചെന്തീ പോലെയെന്‍റെ ഉള്ളിലാളുമൊരു
ചിന്താഭാരമകന്നീടാന്‍
മനശ്ശാന്തിയാം മഴ തൂകണേ
മനസ്താപമാം മിഴിനീരിതാ
മുട്ടിപ്പായി നിന്നു യാചിച്ചീടുമിനി
തിരുഹിതമറിയുവാന്‍ കഴിവെനിക്കേകൂ (മനസ്സാകുമോ..)