• waytochurch.com logo
Song # 20268

mannin tanuppulla manattin ratriyil മഞ്ഞിന് തണുപ്പുള്ള മൗനത്തിന് രാത്രിയില്


മഞ്ഞിന്‍ തണുപ്പുള്ള മൗനത്തിന്‍ രാത്രിയില്‍
ഉണ്ണിയേശു പിറന്നു
കണ്ണീരാല്‍ മേഞ്ഞൊരു പുല്‍ക്കുടിലിനുള്ളില്‍
എന്‍റെ നാഥന്‍ പിറന്നു
ആകാശമാം യുഗവീഥിയില്‍ ആര്‍ദ്രതാരം
തെളിഞ്ഞു (മഞ്ഞിന്‍..)
1

കുന്തിരിക്കം പുകഞ്ഞു
നെഞ്ചിലെയള്‍ത്താരയില്‍
കാഴ്ചയായ് വെയ്ക്കുവാന്‍ എന്‍ ഹൃദയത്തില്‍
കണ്ണുനീരല്ലാതെയെന്തുള്ളൂ
ഏറ്റു വാങ്ങീടണമേ എന്നെ
ഏറ്റു വാങ്ങീടണമേ (മഞ്ഞിന്‍..)
2

പാതിരാകൂരിരുളില്‍
പാപിയായ് പോകുന്നു ഞാന്‍
നിന്‍റെ കാല്പാടുകള്‍ പിന്‍ തുടര്‍ന്നീടുവാന്‍
എളിമപ്പെടുത്തേണമേ
നിന്നോടു ചേര്‍ക്കേണമേ ഞങ്ങളെ
നിന്നോടു ചേര്‍ക്കേണമേ (മഞ്ഞിന്‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com