• waytochurch.com logo
Song # 20269

mannin kuliratil ravurannitunna sundaravelayatil മഞ്ഞിന് കുളിരതില് രാവുറങ്ങീടുന്ന സുന്ദരവേളയതില്


മഞ്ഞിന്‍ കുളിരതില്‍ രാവുറങ്ങീടുന്ന സുന്ദരവേളയതില്‍
നീലാമ്പല്‍ ചേലില്‍ പൂവിട്ടുണരുന്നു സ്നേഹത്തിന്‍ ഗാനമിതാ (2)


ഒഴുകുകയായ്‌ കുളിരലയായ്‌ പുലരിയുടെ നവഗാനം (2) (മഞ്ഞിന്‍..)
1

കൂരിരുള്‍ നീക്കിടുവാന്‍ കരുണ തന്‍ മുത്തം ചൊരിഞ്ഞിടുവാന്‍
ബന്ധനമാകെ നീക്കി സ്വാതന്ത്ര്യത്തിന്‍ ദൂതു പകര്‍ന്നിടുവാന്‍ (2)
രാജാവാം രാജാവായി മേരിയിന്‍ പുത്രനായി
പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു ജീവന്‍റെ നന്മ നല്‍കാന്‍ (2) (ഒഴുകുകയായ്‌..)
2
ഉണ്ണിയെ കണ്ടിടുവാന്‍ വന്നടുത്തു ദൂരെ നിന്നും രാജാക്കള്‍
കൊണ്ടു വന്നു സമ്മാനം ഉണ്ണിയുടെ കാല്‍ക്കലര്‍പ്പിച്ചു (2)
സര്‍വ്വജനത്തിനും മഹാ സന്തോഷം
സര്‍വ്വമനസ്സിനും മാധുര്യമേകിടാന്‍ (2) (ഒഴുകുകയായ്‌..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com