bharicca duhkhattal pearattamakilum ഭാരിച്ച ദുഃഖത്താല് പോരാട്ടമാകിലും
ഭാരിച്ച ദുഃഖത്താല് പോരാട്ടമാകിലും
നേരോടെ ജീവിച്ചു ആറുതല്‍പെടും ഞാന്‍ (2)
തീരും എന്‍ ദുഃഖം വിലാപവും
ചേരും ഞാന്‍ സ്വര്‍ഗ്ഗെ വേഗം ഹല്ലേലൂയ (2)
1
കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും
ഇഷ്ടന്മാര്‍ വിട്ടാലും പുഷ്ടിയായ് ജീവിക്കും
കൂട്ടു കുടുംബക്കാര്‍ തിട്ടമായ് വിട്ടീടും
കൂട്ടു സഹോദരര്‍ ഭ്രഷ്ടനായ് തള്ളീടും (തീരും..)
2
എന്തു മനോഹരം ഹന്ത ചിന്തിക്കുകില്‍
സന്തോഷ ദേശമേ നിന്നില്‍ ഞാന്‍ ചേര്‍ന്നീടും
ദൂരത്തായ് കാണുന്നു സോദരക്കൂട്ടത്തെ
യോര്‍ദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ (തീരും..)
3
ബോട്ടില്‍ ഞാന്‍ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തീടും
രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം (തീരും..)