bhayappetenta ini bhayappetenta ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
എണ്ണമില്ലാതുള്ള നന്മകള് ഓര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ.. (2) (ഭയപ്പെടേണ്ട..)
1
സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും
തീച്ചൂള നിന്നെ മൂടിയെന്നാലും
ഭയപ്പെടേണ്ടിനിയും (2)
കന്മണിപോല് നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കൈയ്യില്‍ വഹിച്ചീടുമെന്നും (2) (ഭയപ്പെടേണ്ട..)
2
കൂട്ടിനായ് ആരും കൂടില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
കൂടെ വസിപ്പാന്‍ ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും (2)
തന്നുള്ളം കൈയ്യില്‍ വരച്ചവന് നിന്റെ
കൂടെ നടക്കും കൂടെ വസിക്കും (2) (ഭയപ്പെടേണ്ട..)