baliyay tirumun pil nal kan ബലിയായ് തിരുമുന്പില് നല്കാന് അടിയന്റെ അനുതാപഗാനം
ബലിയായ് തിരുമുന്പില് നല്കാന്.. അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം ( ബലിയായ്..)
1
ഇരുള് വീഴും പാതയില്‍ മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ
നാദമായ് രൂപമായ് വിശ്വതേജോ ശില്പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ.. ഈ അര്‍ത്ഥന കാണുമോ
ശരണമേശുവിലനുദിനം ( ബലിയായ്..)
2
പതിതന്റെ പാട്ടിലും പരിശുദ്ധ ഭാവമായ്
നിറയുന്ന പുണ്യമേ പരമ ധയാനിധെ
ത്യാഗമായ് സ്നേഹമായ്.. എകരക്ഷാ മാര്‍ഗമായ്
പാപഭൂവില്‍ വീണു കേഴും ദുഃഖിതന്റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ.. ഈ വേദന കാണുമോ
ശരണമേശുവിലനുദിനം ( ബലിയായ്..)