ബലിപീഠത്തിലെന്നെ പരനെ
balipithattilenne parane
ബലിപീഠത്തിലെന്നെ പരനെ 
 അര്‍പ്പിക്കുന്നേ ഈ നല്‍നേരം 
 അടിയനെ തിരുഹിതം പോലെ 
 വഴിനടത്തിടേണമേ             (2)
Cho: കാല്‍വരിയില്‍ സ്നേഹമതേ
          കണ്ടു ഞാന്‍ നിന് പാതേ ഓടി വന്നേ 
          കഴുകുക നിന് തിരുരക്തത്താലെ 
          കറയില്ലാതെന്നുള്ളത്തെ
1. നീയില്ലാതെന്നയീ പാരില്‍ 
   ഏതും ചെയ്തിടാനസാധ്യം 
   നിറുത്തേണം വഴുതിടാതെന്നെ 
   കാത്തു നിറുത്തി നിനക്കായ് -- (കാല്..)
2. സ്വയമെന്നില്‍ ചാമ്പലായ് മാറാന്‍ 
   ആത്മാവാം അഗ്നി കത്തിക്ക
   ജയമേറി ജഡം മുറ്റും മായാന്‍ 
   ദേവാ അരുള്‍ പൊഴിക -- (കാല്..)
3. ദേഹവും ദേഹി ആത്മാവും 
   എന്‍ പ്രിയനിനക്കെന്നും സ്വന്തം 
    ആലയമാക്കിയ ഇപ്പോള്‍ 
   ആശീര്‍വദിക്കേണമേ -- (കാല്..)

 WhatsApp
 WhatsApp Twitter
 Twitter