• waytochurch.com logo
Song # 20282

peakunne nanum en grham teti പോകുന്നേ ഞാനും എന് ഗൃഹം തേടി


പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍


കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ (പോകുന്നേ ഞാനും..)
1

ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും
മാറി മാറിപ്പുണര്‍ന്നുപോയ്‌
ആധിവ്യാധികള്‍ അന്യമായ്‌
കര്‍ത്താവേ ജന്മം ധന്യമായ്‌ (പോകുന്നേ ഞാനും..)
2
സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍
കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ
ഇത്ര നാള്‍ കാത്ത സന്നിധേ (പോകുന്നേ ഞാനും..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com