pentakkeastunalil mun mala peyyicca പെന്തക്കോസ്തുനാളില്‍ മുന്മഴ പെയ്യിച്ച
പെന്തക്കോസ്തുനാളില്‍ മുന്മഴ പെയ്യിച്ച
പരമപിതാവേ പിന് മഴ നല്ക
പിന് മഴ നല്കേണം മാലിന്യം മാറേണം
നിന് ജനമുണര്‍ന്നു വേല ചെയ്യുവാന്‍..
1
മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവ നദി ഒഴുക്കാന്‍
നീന്തിയിട്ടില്ലാത്ത കടപ്പാന് വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ (പെന്തക്കോസ്തു..)
2
ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനം ഉണ്ടാക്കി ജീവന് പ്രാപിപ്പാന്‍
ചൈതന്യം നല്കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..)
3
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ
ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം (പെന്തക്കോസ്തു..)