pahimam deva deva പാഹിമാം ദേവ ദേവാ
പാഹിമാം ദേവ ദേവാ
പാവനരൂപാ
1
മോഹവാരിധിതന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാനൗകയോ പരമേശാ
2
ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമജീവിതം നല്‍കും പ്രേമഹര്‍മ്മ്യമേ ദേവാ
3
നിത്യജീവനെനുള്ളില്‍ സത്യമായ് ഉളവാക്കാന്‍
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തോരു നാഥാ