പാടി വാഴ്ത്തിടുന്നു ഞാന് എന്നേശു നായകനെ
pati valttitunnu nan ennesu nayakane
പാടി വാഴ്ത്തിടുന്നു ഞാന് എന്നേശു നായകനെ
സ്തോത്രഗാനമേകിടും എന്നാത്മദായകന്
ഇനി എന്നെന്നും നിന്നരികില്‍ ഞാന്‍
ആരാധനാ ഗീതം പാടീടും (2)
ഒരു മനമായ് ഒരു സ്വരമായ്
സ്തോത്രഗാനമേകിടുന്നു (2) (പാടി..)
1
കാത്തു നിന്നീടും സ്നേഹം
തന്‍ മാറില്‍ ചേര്‍ക്കും സ്നേഹം
ഇന്നോര്‍ത്തു പാടി സ്തുതിക്കാം
എന്നാത്മ നാഥനെ വാഴ്ത്താം
ആനന്ദമായ് അണി ചേരാം
യേശു നാധനായ് ജീവിച്ചിടാം (2) (ഒരു മനമായ്..)
2
ജീവദായകനീശോ
എന്നരികില്‍ അണയും നേരം
എന്നാത്മ ദുഃഖങ്ങളെല്ലാം
ഞാനവന്‍റെ മുമ്പില്‍ നല്‍കും
സ്നേഹിതനായ് കൈ പിടിക്കും
സ്നേഹമോടവന്‍ താലോലിക്കും (2) (ഒരു മനമായ്..)