• waytochurch.com logo
Song # 20298

patuvin sameadaray patuvin halleluya പാടുവിന് സമോദരായ് പാടുവിന് ഹല്ലേലൂയാ



പാടുവിന്‍ സമോദരായ് പാടുവിന്‍ ഹല്ലേലൂയാ
ബേതലഹേമിലെ പുല്‍തൊഴുത്തില്‍ രക്ഷകന്‍ അവതരിച്ചു (2)
1

പാലൊളി വിതറി പാരിതില്‍ എന്നും വാനില്‍ വിളങ്ങിയ താരം
പാരിന്നധീശനാം പരലോകനാഥന്‍ പാരില്‍ പിറന്ന ദിനേ (2)
ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..)
2

പാതിരാ രാവില്‍ വാനില്‍ മുഴങ്ങി ആലോലമാര്‍ന്നൊരു ഗാനം
ആനന്ദമോടെ ലോകം ശ്രവിച്ചു അനുപമ സ്നേഹ സന്ദേശം (2)
ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com