pattum pati kattil atine പാട്ടും പാടി കാട്ടില്‍ ആടിനെ
പാട്ടും പാടി കാട്ടില്‍ ആടിനെ
മേയ്ച്ചുനടന്നൊരു ബാലന് (2)
കിന്നരവീണക്കമ്പികള് മീട്ടി
പാടി നടന്നൊരു ബാലന് (2)
1
സംഗീതപ്രമാണിയെന്ന
ഖ്യാതി നേടിയ ബാലന് (2)
യിസ്രായേലിന് രാജാവായി
വാണൊരു വീരന് ബാലന്
2
യിശ്ശായി മകനാണാ ബാലന്
ദാവീദാണാ ബാലന് (2)
ആ വംശത്തില്‍ ജന്മമെടുത്തു
ദൈവത്തിന് മകനേശു
നമ്മുടെ സ്നേഹിതനായ് യേശു ജീവിക്കുന്നു - നമ്മള്
വിശ്വസിച്ചാല്‍ യേശു നല്‍കും നിത്യജീവന് (2)