• waytochurch.com logo
Song # 20315

pravineppealearu cirakuntayirunnenkil പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്


പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍
പര്‍വ്വതനിരകള്‍ താണ്ടി ഞാന്‍ പറന്നെങ്കില്‍ (2)
പ്രിയന്‍ പൊന്‍മുഖം ആശയോടെ കാണുവാന്‍
പറന്നു പോകും പറന്നു പോകും
പറന്നു പറന്നു പോകും ഞാന്‍
1

കൊടുംകാറ്റില്‍ നിന്നും പെരുംകാറ്റില്‍ നിന്നും
മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും
ശരണം തിരഞ്ഞോടും മാന്‍പേട പോല്‍
മരണം കൊതിക്കും ഏലിയാവിനെപ്പോല്‍
മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍
കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)
2

ശൌലിന്‍ ശരം പോലൊളിയമ്പൊരുക്കി
ശൌര്യം തീര്‍ക്കാനൊരുങ്ങുന്നവരും
അലറിയടുക്കും ബാലസിംഹങ്ങളും
ഇടറി വീഴ്ത്താന്‍ തുടങ്ങുന്നവരും
മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍
കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com