• waytochurch.com logo
Song # 20316

prar t thana kel kkaname പ്രാര്ത്ഥന കേള്ക്കണമേ


പ്രാര്‍ത്ഥന കേള്‍ക്കണമേ
കര്‍ത്താവേ എന്‍ - യാചന നല്‍കണമേ (2)
പുത്രന്‍റെ നാമത്തില്‍
ചോദിക്കും കാര്യങ്ങള്‍ - ക്കുത്തരം തന്നരുളാം
എന്നുള്ളോരു വാഗ്ദത്തം പോല്‍ ദയവായ്‌ (2) (പ്രാര്‍ത്ഥന..)
1

താതനും മാതാവും
നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ
വേറാരുമെന്‍ ആതങ്കം നീക്കിടുവാന്‍ (2)
നിത്യതയില്‍ നിന്നുള്ളത്യന്ത
സ്നേഹത്താല്‍ ശത്രുതയെ അകറ്റി
എനിക്ക് നീ പുത്രത്വം തന്നതിനാല്‍ (2) (പ്രാര്‍ത്ഥന..)
2

സ്വന്ത കുമാരനെ
ആദരിയാതെന്നില്‍ സിന്ധു സമം കനിഞ്ഞ
സംപ്രീതിയോര്‍ത്തന്തികെ ചേര്‍ന്നിടുന്നെ (2)
ഭ്രുത്യരനേകരിന്‍ പ്രാത്ഥന കേട്ടു നീ ഉത്തരം നല്കിയതോര്‍ -
ത്തത്യാദരം തൃപ്പാദം തേടിടുന്നേന്‍ (2) (പ്രാര്‍ത്ഥന..)
3

കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോര്‍ -
ത്തിതാ വന്നേന്‍ നല്ലവനെ സദയം (2)
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെന്നാശയില്‍ കെഞ്ചിടുന്ന-
തല്ലാതെന്നില്‍ ലേശവും നന്മയില്ലേ (2) (പ്രാര്‍ത്ഥന..)



  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com