• waytochurch.com logo
Song # 20317

parameannatan en re yesuparan പരമോന്നതന് എന്റെ യേശുപരന്


പരമോന്നതന്‍ എന്‍റെ യേശുപരന്‍
എനിക്കെല്ലാമെന്‍ അധിപനവന്‍ (2)
എന്നോടെന്നെന്നും എന്നാളും
കൂടെയിരിക്കും എന്‍റെ കാരുണ്യരൂപനവന്‍ (2)


ആആ.. ആനന്ദമേ.. ആആ.. ആനന്ദമേ..
എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും എന്‍റെ
കാരുണ്യരൂപനവന്‍ (2)
1

പാപത്തില്‍ കൂരിരുള്‍ മാറ്റുന്ന ദൈവം
അനവധി നന്മകള്‍ ചൊരിയുമവന്‍ (2)
അഭിഷേകത്തിന്‍ തൈലം പൂശി
നിരന്തരം നമ്മെ പുതുക്കുമവന്‍ (2) (ആ.. ആനന്ദമേ..)
2
ജീവിതപാതയില്‍ വലഞ്ഞിടും നേരം
കരകാണാതറിയാതലഞ്ഞിടുമ്പോള്‍ (2)
കരം പിടിച്ചെന്നെ താങ്ങിനടത്തും
പുതുജീവപാതയില്‍ നടത്തുമവന്‍ (2) (ആ.. ആനന്ദമേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com