• waytochurch.com logo
Song # 20318

പരമ ദയാലോ പാദം വന്ദനമേ

parama dayalea padam vandaname


പരമ ദയാലോ! പാദം വന്ദനമേ!
പാലയ ദേവാ! പാദം വന്ദനമേ! (2)
പാദാരവിന്ദമേ പരനേ! ഗതിയേ
പാലയമാം പരമേശ കുമാരാ (2) (പരമ..)


ലോകരക്ഷാകരാ! ശോകനിവാരണാ! (2)
ആകുലമാകവേ പോക്കും സര്‍വ്വേശാ (2)
ആധാരമറ്റവര്‍ക്കാലംബനമേ!
ആനന്ദദായകനെ! മനുവേലാ!


നീതിയിന്‍ സൂര്യനേ! കരുണാകരനേ! (2)
ആദിയനാദിയെന്‍ താതനും നീയേ (2)
താതസുതാത്മനേ! പരികീര്‍ത്തനമേ!
പാദമതില്‍ പണിയുന്നഹം - ആമേന്‍ (പരമ..)
ആമേന്‍..




                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com