പരമ ദയാലോ പാദം വന്ദനമേ
parama dayalea padam vandaname
പരമ ദയാലോ! പാദം വന്ദനമേ!
പാലയ ദേവാ! പാദം വന്ദനമേ! (2)
പാദാരവിന്ദമേ പരനേ! ഗതിയേ
പാലയമാം പരമേശ കുമാരാ (2) (പരമ..)
ലോകരക്ഷാകരാ! ശോകനിവാരണാ! (2)
ആകുലമാകവേ പോക്കും സര്‍വ്വേശാ (2)
ആധാരമറ്റവര്‍ക്കാലംബനമേ!
ആനന്ദദായകനെ! മനുവേലാ!
നീതിയിന്‍ സൂര്യനേ! കരുണാകരനേ! (2)
ആദിയനാദിയെന്‍ താതനും നീയേ (2)
താതസുതാത്മനേ! പരികീര്‍ത്തനമേ!
പാദമതില്‍ പണിയുന്നഹം - ആമേന്‍ (പരമ..)
ആമേന്‍..