para paramesa varamarulisa പര പരമേശാ വരമരുളീശാ
പര പരമേശാ വരമരുളീശാ
നീയത്രെ എന്‍ രക്ഷാ സ്ഥാനം (2)
1
നിന്നെ കാണും ജനങ്ങള്‍ക്ക്
പിന്നെ ദു:ഖം ഒന്നും ഇല്ല (2) (പര പരമേശാ..)
2
നിന്‍റെ എല്ലാ നടത്തിപ്പും
എന്‍റെ ഭാഗ്യ നിറവല്ലോ (2) (പര പരമേശാ..)
3
ആദിയിങ്കല്‍ കൈപ്പാകിലും
അന്ത്യമോ മധുരമത്രേ (2) (പര പരമേശാ..)
4
നിന്നോടൊന്നിച്ചുള്ള വാസം
എന്‍റെ കണ്ണീര്‍ തുടച്ചിടും (2) (പര പരമേശാ..)
5
നിന്‍റെ മുഖ ശോഭ മൂലം
എന്‍റെ ദു:ഖം തീര്‍ന്നു പോകും (2) (പര പരമേശാ..)