• waytochurch.com logo
Song # 20322

putiyearu pulari vitar nnu mannil പുതിയൊരു പുലരി വിടര്ന്നു മന്നില്


പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍
പുതിയൊരു ഗാനമുയര്‍ന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മണ്ണില്‍
പിറന്നൊരു മംഗള സുദിനം (2)


ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.
1

മണ്ണിന്‍റെ ശാപം അകറ്റിടാനായ്
ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്‍
ജാതനായി വാണിടുന്നു (പുതിയൊരു..)
2
മാനവര്‍ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്
പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)





Music: ഫാ. ജസ്റ്റിന്‍ പനക്കല്‍


  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com