nilakasavum katannu nan peakum നീലാകാശവും കടന്നു ഞാന്‍ പോകും
നീലാകാശവും കടന്നു ഞാന്‍ പോകും
എന്റെ യേശു വസിക്കും നാട്ടില്‍ (2)
ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത് (2)
പാടീടും രക്ഷയിന്‍ ഗാനം (നീലാകാശവും..)
1
എന്നെ സ്നേഹിച്ചു ജീവന് തന്നവന് നാഥന് |
മേഘത്തില്‍ എന്നെ ചേര്‍പ്പാന്‍ വീണ്ടും വന്നിടും| (2)
എന്നെ സ്നേഹിച്ച നാഥന് |
വാനില്‍ കാഹള നാദം മുഴങ്ങുമന്നാളില്
ചേര്‍ന്നീടും പ്രിയനൊത്തു ഞാന്‍ (2) (ചേര്‍ന്നിടും..)
2
ഇന്നു കാണുന്നതെല്ലാം നശ്വരമെന്നാല് |
അഴിയാത്ത നിത്യ സ്വര്‍ഗ്ഗം ദൈവം തന്നിടും| (2)
ആഹാ അഴിയാത്ത സ്വര്‍ഗ്ഗം |
ഈ മണ്ണിന് ശരീരം നീങ്ങുമന്നാളില്
യേശുവെപ്പോലെയാകും ഞാന്‍ (2) (ചേര്‍ന്നിടും..)