nilakasattile tuvelli meghannale നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ
നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ (2)
നിങ്ങളെന്‍ വാഹന മേഘങ്ങളായ്
ഒരുനാള്‍ ഒരുനാളായിടും (2) (നീലാകാശത്തിലെ..)
1
അലകളുയരും സ്വരമാധുരി
ആലപിക്കും ദൈവദൂതര്‍ഗണം (2)
തൂവര്‍ണ്ണ വീണ തന്‍ തന്ത്രികളില്‍
ഗാനപ്രപഞ്ചം വിടരും (2)
ആ ഗാനാമൃതം ഭജിച്ചാമോദചിത്തരായ്
അന്തമില്ലായുഗം വാഴും (നീലാകാശത്തിലെ..)
2
പറന്നുയരും ഞാന്‍ പറുദീസയില്‍
പാരിലെന്‍ വാസവും തീര്‍ന്നു പോകും (2)
നവരത്ന നിര്‍ഗ്ഗള പ്രഭവീഥിയില്‍
മുഴുകും ഞാനതില്‍ വാഴും (2)
എന്‍റെ ജീവന്‍റെ ജീവനാമേശു മണാളന്‍റെ
കാന്തയായ് പരിലസിക്കും (നീലാകാശത്തിലെ..)