niyealike niyealike arumillisea നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
സ്നേഹമയമേ വിശുദ്ധി നീതി നിറവേ (നീയൊഴികെ..)
1
നീയെന്‍ രക്ഷ നീയെന്‍ ബന്ധു നീ എനിക്കാശ
നീയെന്‍ സ്വന്തമായി വന്നതെന് മഹാഭാഗ്യം (നീയൊഴികെ..)
2
എന്നും എങ്ങും യേശു നീ എന്നോടു കൂടവേ
അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ (നീയൊഴികെ..)
3
ജീവനെക്കാള്‍ നീ വലിയോന്‍ ആകുന്നെനിക്കു
ഭൂവില്‍ അറിവാന്‍ നിനക്കു തുല്യം മറ്റില്ലെ (നീയൊഴികെ..)
4
തന്നു സര്‍വ്വവും എനിക്കുവേണ്ടി നീയല്ലോ
നിന്നരുമ നാമം അടിയാനു സമസ്തം (നീയൊഴികെ..)
മംഗലമേ എന്‍ ധനമേ ക്ഷേമ ദാതാവേ
ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ (നീയൊഴികെ..)