• waytochurch.com logo
Song # 20334

niyen svantam niyen paksam nirum velakalil നീയെന് സ്വന്തം നീയെന് പക്ഷം നീറും വേളകളില്



നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍
ആഴിയിന്‍ ആഴങ്ങളില്‍ ആലംബം നീ എനിക്ക് (2)
ചൂരച്ചെടിയിന്‍ കീഴിലും
നിന്‍ സാന്നിധ്യമരുളും നാഥനേ (നീയെന്‍..)
1

ചൂടേറിയ മരുയാത്രയില്‍
ദാഹത്താലെന്‍ നാവു വരളുമ്പോള്‍
ഹാഗാറിന്‍ പൈതലിന്‍ കരച്ചില്‍
കേട്ടാവനെന്നാത്മദാഹം തീര്‍ത്തിടും (2) (നീയെന്‍..)
2
ചതഞ്ഞ ഓട ഒടിക്കാത്തവന്‍
പുകയുന്ന തിരിയെ കെടുത്താത്തവന്‍
വിലാപങ്ങളെ നൃത്തമാക്കുന്നവന്‍
വിടുതലിന്‍ ദൈവം എന്‍റെ യേശു (2) (നീയെന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com