niyen svantam niyen paksam nirum velakalil നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍
നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍
ആഴിയിന്‍ ആഴങ്ങളില്‍ ആലംബം നീ എനിക്ക് (2)
ചൂരച്ചെടിയിന്‍ കീഴിലും
നിന് സാന്നിധ്യമരുളും നാഥനേ (നീയെന്‍..)
1
ചൂടേറിയ മരുയാത്രയില്‍
ദാഹത്താലെന് നാവു വരളുമ്പോള്‍
ഹാഗാറിന് പൈതലിന് കരച്ചില്
കേട്ടാവനെന്നാത്മദാഹം തീര്‍ത്തിടും (2) (നീയെന്‍..)
2
ചതഞ്ഞ ഓട ഒടിക്കാത്തവന്‍
പുകയുന്ന തിരിയെ കെടുത്താത്തവന്‍
വിലാപങ്ങളെ നൃത്തമാക്കുന്നവന്‍
വിടുതലിന് ദൈവം എന്റെ യേശു (2) (നീയെന്‍..)