• waytochurch.com logo
Song # 20337

niyallatasrayam illa paril ennesu nayakane നീയല്ലാതാശ്രയം ഇല്ല പാരില്



നീയല്ലാതാശ്രയം ഇല്ല പാരില്‍
എന്നേശു നായകനേ (2)
നിന്നടിമയായ്‌ ഞാന്‍ ഇന്നും പാരില്‍
ജീവിക്കാനാശയേ (2)
1

വിഘ്നം കൂടാതെന്നും വാഴ്ത്തീടുവാന്‍
രക്ഷകനേ കൃപ നല്‍കീടണേ (2)
എന്നെന്നും ഈ പാരില്‍ നിന്‍ സേവയ്ക്കായ്‌
എന്നെ സമര്‍പ്പിക്കുന്നു (2) (നീയല്ലാ..)
2
പാപഭാരങ്ങളെ ക്രൂശിലേന്തി
പാപിയെ നേടിയ ജീവനാഥാ (2)
എന്‍ പാപഭാരങ്ങള്‍ നീക്കുമങ്ങേ
പാടി സ്തുതിക്കുമെന്നും (2) (നീയല്ലാ..)
3
നാഥാ നിന്‍ സ്നേഹത്തെ ഓര്‍ത്തെന്നും ഞാന്‍
ലോകത്തിലെല്ലാം വെടിഞ്ഞീടുന്നു (2)
എന്നെ മുറ്റും നിന്നിലര്‍പ്പിക്കുന്നു
സന്തോഷത്തോടെയിന്ന്‍ (2) (നീയല്ലാ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com