• waytochurch.com logo
Song # 20338

nitisuryanay ni varum meghattil നീതിസൂര്യനായ് നീ വരും മേഘത്തില്



നീതിസൂര്യനായ്‌ നീ വരും മേഘത്തില്‍
ആ നാളതെന്‍ പ്രത്യാശയുമേ (2)
ശോഭയേറും തീരമതില്‍
നിന്‍ മുഖം ഞാന്‍ കണ്ടിടുമേ (2) (നീതി..)
1

നിന്‍ സേവയാല്‍ ഞാന്‍ സഹിക്കുന്നതാല്‍
വന്‍ ക്ലേശങ്ങള്‍ തെല്ലും സാരമില്ല (2)
അന്നു ഞാന്‍ നിന്‍ കയ്യില്‍ നിന്നും
പ്രാപിക്കും വന്‍ പ്രതിഫലങ്ങള്‍ (2) (നീതി..)
2
രാത്രികാലമോ ഇനി ഏറെയില്ല
പകല്‍ നാളുകള്‍ ഏറ്റം അടുത്തതിനാല്‍ (2)
ഇരുളിന്‍റെ പ്രവര്‍ത്തികളെ
വെടിയുന്ന ബലം ധരിക്കാം (2) (നീതി..)
3
വാനില്‍ കാഹളം ഞാന്‍ കേട്ടിടുവാന്‍
കാലം ഏറെയായ് കാത്തിടുന്നു (2)
അന്നു ഞാന്‍ നിന്‍ വിശുദ്ധരുമായ്‌
വര്‍ണ്ണിക്കും ആ വന്‍ മഹത്വം (2) (നീതി..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com