• waytochurch.com logo
Song # 20339

nitimanmarin kutarannalil നീതിമാന്മാരിന് കൂടാരങ്ങളില്


നീതിമാന്മാരിന്‍ കൂടാരങ്ങളില്‍
ജയ സംഗീതങ്ങള്‍ പാടിടുവിന്‍
യേശുവില്‍ വിശ്വസിച്ചാര്‍ത്തിടുവിന്‍, ജയ സന്തോഷമേ!


ജയ സന്തോഷമേ! ജയ സന്തോഷമേ!
യേശുവില്‍ വിശ്വസിച്ചാശ്രയിച്ചാല്‍ ജയ സന്തോഷമേ!
1

വൈരിയിന്‍ പാശങ്ങള്‍ ഛേദിക്കുവാന്‍
സ്വര്‍ഗീയ തേജസ്സുപേക്ഷിച്ചു താന്‍
മര്‍ത്യര്‍ക്കുദ്ധാരണം നല്കീടിനാന്‍, ജയ സന്തോഷമേ
2
നിത്യമാം നീതിക്കായുയിര്‍ത്തു താന്‍
മൃത്യുവിന്‍ ഭീതി സംഹരിച്ചു താന്‍
നിത്യ സമാധാനം വരുത്തി താന്‍, ജയ സന്തോഷമേ
3
തേജസ്സില്‍ വേഗത്തില്‍ വന്നിടും താന്‍
വ്യാജമാം പൂജകള്‍ നീക്കിടുവാന്‍
രാജത്വം ആശ്രിതര്‍ക്കേകിടുവാന്‍, ജയ സന്തോഷമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com