ni mati ennesuve i marubhuyatrayil നീ മതി എന്നേശുവേ ഈ മരുഭൂയാത്രയില്‍
നീ മതി എന്നേശുവേ ഈ മരുഭൂയാത്രയില്‍
കൂടെ നടന്നീടുവാന്‍ കണ്ണീര് തുടച്ചീടുവാന്‍ (2)
1
നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍ (2)
താങ്ങീടുവാന്‍ പ്രിയനേ, തള്ളരുതേഴയെന്നെ (2) (നീ മതി..)
2
ഉള്ളം കലങ്ങീടുമ്പോള് ഉറ്റവര്‍ മാറിടുമ്പോള്‍ (2)
ഉന്നത നന്ദനനേ ഉണ്ടെനിക്കാശ്രയം നീ (2)