ni paradevanahea namukku നീ പരദേവനഹോ നമുക്കു
നീ പരദേവനഹോ നമുക്കു
പരിപ്രാണനത്തിന്നധിപന്‍
മരണത്തില്‍ നിന്നൊഴിവു കര്‍ത്തനാ-
മഖില ശക്താ നിന്‍ കരത്തിലുണ്ടനിശം (നീ..)
1
നാഥനനേ തന്നരികളിന്‍ (2)
വന്‍ തലയെ തകര്‍ക്കും
പിഴച്ചു നടക്കും അവന്‍റെ മുടികള്‍ (2)
മൂടിയ നെറുകയെ തന്നെ മുടിക്കു-
മാദി നാഥനോട് ചെയ്തതാമനിശം (നീ..)
2
ശ്രീ യെരുശാലെമിലുള്ള (2)
നിന്‍ മന്ദിരം നിമിത്തം
അരചര്‍ നിനക്ക് ഭയന്ന് തിരുമുല്‍ (2)
കാഴ്ച കൊണ്ടുവരുമേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം (നീ..)
3
അംഗവരെ കല്ലേറ്റുന്ന (2)
യൂദജന പ്രഭുക്കള്‍
സെബൂല പ്രഭുക്കള്‍ നഫ്താലി പ്രഭുക്കള്‍ (2)
ഏകി നിന്‍റെ ബലമേകനാഥനടിയാര്‍ക്കു
ചെയ്ത കൃപയോര്‍ത്തു നിന്‍ സതതം (നീ..)