• waytochurch.com logo
Song # 20345

ni takar nnavananea makane നീ തകര്ന്നവനാണോ മകനേ



നീ തകര്‍ന്നവനാണോ മകനേ
നീ തകര്‍ന്നവളാണോ മകളേ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്‍റെ തകര്‍ച്ചകളെല്ലാം
നന്മയായ്‌ മാറ്റുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)
1

നീ രോഗിയാണോ മകനേ
നീ രോഗിണിയാണോ മകളേ (2)
ഞാന്‍ നിന്‍ രക്ഷകന്‍, സൌഖ്യദായകന്‍
നിന്‍റെ വേദനയറിയുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)
2

നീ പാപിയാണോ മകനേ
നീ പാപിനിയാണോ മകളേ (2)
ഞാന്‍ നിന്‍ രക്ഷകന്‍, പാപമോചകന്‍
നിന്‍റെ ജീവിതമറിയുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com