ni illatta nalellam nalakumea നീ ഇല്ലാത്ത നാളെല്ലാം നാളാകുമോ
നീ ഇല്ലാത്ത നാളെല്ലാം നാളാകുമോ?
നീ ഇല്ലാത്ത വാഴ്വെല്ലാം വാഴ്വാകുമോ? (2)
1
ജീവന്‍റെ ഊറ്റും നീയല്ലോ,
സത്യത്തിന്‍ വഴിയും നീയല്ലോ
സ്നേഹത്തിന്‍ പിറപ്പും നീയല്ലോ,
ഹൃദയത്തിന്‍ സന്തോഷം നീയല്ലോ.
2
ഒലിയിന്‍ നാദവും നീയല്ലോ
ഒലിതന്‍ അലകളും നീയല്ലോ
നാദവും താളവും നീയല്ലോ,
ശബ്ദത്തിന്‍ മുഴക്കം നീയല്ലോ.
3
എന്നുടെ ശക്തിയും നീയല്ലോ,
എന്നുടെ ഉറപ്പും നീയല്ലോ
എന്നുടെ നന്മയും നീയല്ലോ,
എന്നുടെ കോട്ടയും നീയല്ലോ.
4
എന്നുടെ ചിന്തയും നീയല്ലോ
എന്നുടെ ഭാഷയും നീയല്ലോ
എന്നുടെ രക്ഷയും നീയല്ലോ
എന്നുടെ ഉയിര്‍പ്പും നീയല്ലോ