nisayute nisabdatayil nirasa tan nir culiyil നിശയുടെ നിശബ്ദതയില്
നിശയുടെ നിശബ്ദതയില്‍
നിരാശ തന്‍ നീര്‍ ചുഴിയില്‍ ഞാന്‍
നിരാലംബനായ് നിന്നപ്പോള്‍
നീ തന്നെനിക്കു നിന്‍ വലംകരം (നിശയുടെ..)
1
ഇന്നു നീ എന്നില്‍ ജീവിക്കുന്നു
ഇന്നു ഞാന്‍ പൂര്‍ണനായ് തീര്‍ന്നു (2)
ഇന്നു നീ സകലത്തിനും മതിയായവന്‍ (2)
ഇന്നുമെന്നും മതി നീ യേശുവെ (നിശയുടെ..)
2
ഒരുനാള്‍ മേഘെ നീ വരുമ്പോള്‍
ഒപ്പമെത്തീടും ഞാന്‍ വിശുദ്ധനായ് (2)
ഓമനപ്പേരിന്‍ വിളി കേട്ടിടാനായ് (2)
ഓര്‍മകളായ് ഞാന്‍ നിന്നിടുന്നു (നിശയുടെ..)