• waytochurch.com logo
Song # 20351

nir m malamayearu hrdayamennil നിര്മ്മലമായൊരു ഹൃദയമെന്നില്



നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല..)
1

തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനെയെന്നില്‍ നിന്നും
തിരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല..)
2

രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരു മനമെന്നില്‍
ചിന്മയരൂപാ തന്നിടുക (നിര്‍മ്മല..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com