• waytochurch.com logo
Song # 20354

ninnistam deva ayitatte നിന്നിഷ്ടം ദേവാ ആയീടട്ടെ



നിന്നിഷ്ടം ദേവാ ആയീടട്ടെ
ഞാനോ മണ്‍പാത്രം നിന്‍ കരത്തില്‍
നിന്‍ പാദത്തില്‍ ഞാന്‍ കാത്തിരിക്കും
നിന്നിഷ്ടം പോല്‍ നീ മാറ്റുകെന്നെ
1
നിന്നിഷ്ടം പോലെ ആകേണമേ
നിന്‍ സന്നിധൗ ഞാന്‍ താണിരിക്കും
നിന്‍ വചനമാം തണ്ണീരിനാല്‍
എന്നെ കഴുകി ശുദ്ധി ചെയ്ക (നിന്നിഷ്ടം..)
2
നിന്നിഷ്ടം പോലെ ആകേണമേ
എന്നുള്ളം നോവും വേളയിലും
നിന്‍ കരം തൊട്ടു താലോലിക്കെന്‍
കര്‍ത്താവേ ഞാനും ശക്തനാവാന്‍ (നിന്നിഷ്ടം..)
3
നിന്നിഷ്ടം പോലെ ആകേണമേ
എന്നിഷ്ടരെല്ലാം തള്ളിയാലും
ഞാന്‍ കൈവിടില്ല എന്നു ചൊന്ന
നാഥാ നിന്‍ വാക്കെന്താശ്വാസമേ (നിന്നിഷ്ടം..)
4
നിന്നിഷ്ടം പോലെ ആകേണമേ
നിത്യവും ഞാന്‍ നിന്‍ ദാസന്‍ തന്നെ
എന്നുള്ളില്‍ വാഴും ശുദ്ധാത്മാവാല്‍
എന്നും നിറഞ്ഞു ശോഭിപ്പാന്‍ ഞാന്‍ (നിന്നിഷ്ടം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com