ninakkayen jivane marakkurisil vetinnen makane നിനക്കായെന്‍ ജീവനെ മര
നിനക്കായെന്‍ ജീവനെ മര-
ക്കുരിശില്‍ വെടിഞ്ഞെന്‍ മകനേ (2)
ദിനവുമിതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയേ? (2) (നിനക്കായെന്‍..)
1
വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍
അഖിലവും നിന്നെ കരുതി (2)
നിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു (2) (നിനക്കായെന്‍..)
2
വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി (2) ഒട്ടും
അലിവില്ലാതടിച്ചിറക്കിയേ രക്തം
തെറിക്കുന്നെന്റെ കണ്മണിയേ (2) (നിനക്കായെന്‍..)
3
ഒരിക്കലും എന്റെ പരമ സ്നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍? (2)
നിന്മേല് കരളലിഞ്ഞു ഞാന്‍ ഇവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു (2) (നിനക്കായെന്‍..)
From: Passion Week Songs