nin svaram teti nan vannu yesuve നിന് സ്വരം തേടി ഞാന്‍ വന്നു യേശുവേ
നിന് സ്വരം തേടി ഞാന്‍ വന്നു യേശുവേ,
എന്നാളും തുണയേകി കനിവോടെ വരമേകൂ
സ്നേഹം നീ ഒളിതരും ദീപം നീ (2)
ജീവന് നീ കരുണാ മേഘം നീ (2)
ദേവദേവന് ശാന്തശീലന്‍
രാജരാജനേശുനാഥനെന്റെ
പാപം പോക്കിടുന്ന വാരൊളിയായ്
പരം പൊരുളേ തിരുസുതനേ (നിന് സ്വരം..)
1
സ്നേഹം വഴിയും നിന് പാവനമൊഴിയാലെ
തപ്തവിമാനസം ശാന്തമായ് തീര്‍പ്പൂ നീ (2)
ശക്തമാം കരം നീട്ടി നിത്യമാം വഴികാട്ടി (2)
താവക കരതാരില്‍ കാത്തുകൊള്ളേണമേ
2
കുരിശില്‍ നീ വെടിഞ്ഞ ജീവന് അതിനാലേ
എന്നിലെ പുതുജീവന്‍ തളിരണിഞ്ഞുണര്‍ന്നില്ലേ (2)
നിന് ദയാ വായ്പിനായ് (2)
പാപിയാമടിയനേ താവക കരതാരില്‍ കാത്തു കൊള്ളേണമേ