nin sneham nan ruciccarinnu നിന് സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു
നിന് സ്നേഹം ഞാന്‍.. രുചിച്ചറിഞ്ഞു..
നിന് നന്മകള്.. അനുഭവിച്ചു..
നിന് സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു
നിന് നന്മകള് അനുഭവിച്ചു (2)
യേശുവേ എന്‍ നാഥനേ (2)
നീയെന്നും മതിയായവന്‍ (4) (നിന് സ്നേഹം..)
1
അതിരറ്റ സ്നേഹമെന്നില്‍
പകര്‍ന്നതാം സ്നേഹനാഥാ (2)
കാരുണ്യവാരിധേ ആശ്വാസമേകണേ (2)
ക്ഷമയുടെ സാഗരം നീ (4) (നിന് സ്നേഹം..)
2
സര്‍വ്വചരാചരവും
ചമച്ചതാം സര്‍വ്വേശ്വരാ (2)
പകരുകയെന്നില് അഭിഷേകതൈലം (2)
ആത്മസ്വരൂപനേ നീ (4) (നിന് സ്നേഹം..)