• waytochurch.com logo
Song # 20360

nin tiruvacanam nam mil krpayekitu നിന് തിരുവചനം നമ്മില് കൃപയേകിടും


നിന്‍ തിരുവചനം നമ്മില്‍ കൃപയേകിടും
തെന്നല്‍പോല്‍ തഴുകി ഉള്ളില്‍ കറ കഴുകി
രൂപാന്തരം നല്‍കും മനുജനു പുതുജനനം
രക്ഷയേകും വചനം
1

പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചിടും (2)
ജീവന്‍ പകരും വചനം
നിര്‍മ്മലമാമീ വചനം
അനുദിനം കുളിര്‍ പെയ്തിടുന്ന
സാന്ത്വന വചനം (നിന്‍ തിരുവചനം..)
2

സ്വര്‍ഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹി ദേഹാദികള്‍ക്കൌഷധവും (2)
പാപം പോക്കും വചനം
സൌഖ്യം നല്‍കും വചനം
അനുദിനം മനസ്സില്‍ വളര്‍ന്ന്
ഫലം തരും വചനം (നിന്‍ തിരുവചനം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com