• waytochurch.com logo
Song # 20361

nin tirumukhaseabhaye നിന് തിരുമുഖശോഭയെ


നിന്‍ തിരുമുഖശോഭയെ
ദിനംതോറും മേ കാണേണമേ
1

യേശുവേ നിന്‍ തങ്കമുഖം
ആശ ദാസനേകുമേ (ദിനംതോറും മേ..)
2
കണ്ടിടുമ്പോളുണ്ടെനിക്കു
വേണ്ടുവോളമാശ്രയം (ദിനംതോറും മേ..)
3
എന്നിലുണര്‍വ്വുണ്ടഹോ നിന്‍
കണ്ണില്‍ നോക്കുന്നുടനേ (ദിനംതോറും മേ..)
4
യേശു ജീവിക്കുന്നതാല്‍ ഈ
ദാസന്‍ ജീവിച്ചീടുമേ (ദിനംതോറും മേ..)
5
ശക്തി എന്നില്‍ പെരുകുന്നു നിന്‍
ശക്തിയേറുമാവിയാല്‍ (ദിനംതോറും മേ..)
6
ഉള്ളമെന്നില്‍ ജ്വലിച്ചീടും നിന്‍
ഉള്ളിന്‍ സ്നേഹമോര്‍ത്തങ്ങു (ദിനംതോറും മേ..)
7
പാപസ്നേഹം പരിത്യജിപ്പാന്‍
പാപനാശ നാഥനേ (ദിനംതോറും മേ..)
8
ദൈവ സ്നേഹം പെരുകിടുവാന്‍
ദൈവദാനമേകുക (ദിനംതോറും മേ..)
9
തേജോമയനാം നിന്‍ ശോഭ
തേജസ്സോടു താ ദേവാ (ദിനംതോറും മേ..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com