nityasnehattal enne snehiccu നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ് ജീവിക്കും ഞാന്‍
1
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
ഏകരക്ഷകന്‍ യേശുവിനാല്‍
ലോകരക്ഷകന് യേശുവിനാല്‍
നിന് ഹിതം ചെയ്വാന്.. അങ്ങെപ്പോലാകാന്‍
എന്നെ നല്കുന്നു പൂര്‍ണ്ണമായി (2)
2
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
മേഘത്തേരതില്‍ വന്നിടുമേ
യേശു രാജനായ് വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)