nityavandanam ninakku satyadaivame നിത്യവന്ദനം നിനക്കുസത്യദൈവമേ
നിത്യവന്ദനം നിനക്കു-സത്യദൈവമേ
സ്തോത്രവും ജയവും യോഗ്യം-അത്യുന്നതനേ
1
മര്‍ത്യകുല സൃഷ്ടകനേ- നിത്യപിതാവേ
സത്യവിശ്വാസികള്‍ ചെയ്യും-സ്തോത്രം നിനക്കേ
2
എത്രയോ മനോഹരം നിന്‍-കൃത്യങ്ങളെല്ലാം
ചിത്രമതി ചിത്രമവ-എത്രയോ ശ്രേഷ്ഠം
3
കെരുബുകള്‍ മദ്ധ്യേ വസിക്കും-സര്‍വശക്തനേ
ഉര്‍വിയെങ്ങും വ്യാപിച്ചിടും-നിനക്കെന്നും സ്തോത്രം
4
മാനവകുലത്തിന്‍ പാപം-മോചനം ചെയ്‌വാന്‍
ഹീനമായ്ക്കുരിശില്‍ ശാപം തീര്‍ത്ത പരനേ
5
നിന്നില്‍ വിശ്വസിക്കുന്നവ-നെന്നേക്കും മോക്ഷം
തന്നരുളാന്‍ ഉന്നതത്തില്‍ - ചേര്‍ന്ന പരനേ
6
സര്‍വ ബഹുമാനം സര്‍വ-മഹത്വം സ്തുതിയും
സര്‍വേശ്വരനായ യഹോ-വായ്ക്കു താന്‍ ആമേന്‍