nityamakum svatantryam putranil kkuti labhiccenikk നിത്യമാകും സ്വാതന്ത്ര്യം പുത്രനില്ക്കൂടി ലഭിച്ചെനിക്ക്
നിത്യമാകും സ്വാതന്ത്ര്യം പുത്രനില്ക്കൂടി ലഭിച്ചെനിക്ക്
നിത്യമാകും സന്തോഷം പുത്രനില്‍ക്കൂടി ലഭിച്ചെനിക്ക് (2)
പാപത്തില്‍ നിന്നും മോചനം രോഗത്തില്‍ നിന്നും സൌഖ്യം (2)
ശത്രുവിന്‍റെ നുകത്തില്‍ നിന്നും നിത്യമാകും സ്വാതന്ത്ര്യം (2)
ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്നുമോര്‍ത്തിടും നിന്‍ ദയയെ
ആകയാല്‍ ഞാന്‍ സന്തോഷവാന്‍ എന്നും ഘോഷിക്കും നിന്‍ സ്നേഹത്തെ (2)
1
അന്ധകാരം നീക്കിടുവാന്‍ നിത്യരക്ഷ നല്‍കിടുവാന്‍
മന്നിതില്‍ വന്ന എന്‍ നാഥാ നിന്‍റെ നാമം വാഴ്ത്തട്ടെ (2) (പാപത്തില്‍..)
2
നിത്യജീവന്‍ നല്‍കിടുവാന്‍ ശാപമരണം സഹിച്ചവനേ
നിത്യസ്നേഹം നല്‍കിടുവാന്‍ കഷ്ടമേറെ നീ സഹിച്ചല്ലോ (2) (പാപത്തില്‍..)