natha ninnekkanan nin padannal pul kan നാഥാ നിന്നെക്കാണാന് നിന് പാദങ്ങള് പുല്കാന്
നാഥാ നിന്നെക്കാണാന് നിന് പാദങ്ങള് പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞിടാന്‍
നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞിടാന്‍ (നാഥാ..)
1
കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ (2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം (2) (നാഥാ..)
2
കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍ (2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍ ലക്‌ഷ്യം നേടീടാന്‍ (2) (നാഥാ..)