• waytochurch.com logo
Song # 20375

nam me jayeatsavamay vali natattunna നമ്മെ ജയോത്സവമായ് വഴി നടത്തുന്ന


നമ്മെ ജയോത്സവമായ്‌ വഴി നടത്തുന്ന
നല്ലൊരു പാലകന്‍ യേശുവല്ലയോ!
നിന്ദിച്ചോരുടെ മുമ്പില്‍ മാനിച്ചു നടത്തുന്ന
നല്ലൊരു ദൈവം ഈ യേശുവല്ലയോ!


ഹല്ലേലൂയാ പാടി ജയം ഘോഷിക്കാം
അല്ലലെല്ലാം മറന്നാര്‍ത്തു പാടാം
എല്ലാ നാവും ചേര്‍ന്ന് ആഘോഷിക്കാം
വല്ലഭനെ എന്നും ആരാധിക്കാം (നമ്മെ..)
1

കണ്ണുനീര്‍ കാണുവാന്‍ കൊതിച്ച ശത്രുക്കള്‍
ഛിന്നഭിന്നമായിപ്പോയി
കഷ്ടത വരുത്തുവാന്‍ ശ്രമിച്ച വിരോധികള്‍
കഷ്ടത്തിലായിപ്പോയി
കര്‍ത്താവിന്‍റെ കൃപ കൂടെയുള്ളപ്പോള്‍ }
കണ്മണി പോലവന്‍ കാത്തു കൊള്ളും } (2) (നമ്മെ..)
2

പൊട്ടക്കിണറിന്‍റെ ഏകാന്തതയിലും
പൊട്ടിത്തകര്‍ന്നിടല്ലേ
പൊത്തിഫേറിന്‍ വീട്ടില്‍ നിന്ദിതനായാലും
നിരാശനായിടല്ലേ
പിന്നത്തേതില്‍ ദൈവം മാനിച്ചിടും }
ഫറവോനും നിന്നെ മാനിച്ചിടും } (2) (നമ്മെ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com