namukkabhayam daivamatre നമുക്കഭയം ദൈവമത്രേ
നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും (2)
1
എന്നും നല്‍സങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മണ്ണും മലയും നിര്‍മ്മിച്ചതിലും
മുന്നമേ താന്‍ വാഴുന്നു (2) (നമുക്കഭയം..)
2
നന്മ ചെയ്തും നാട്ടില്‍ പാര്‍ത്തും
നമുക്കു ദൈവ സേവ ചെയ്യാം
ആശ്രയിക്കാം അവനില്‍ മാത്രം
ആഗ്രഹങ്ങള്‍ തരുമവന്‍ (2) (നമുക്കഭയം..)
3
നിത്യനാട് നോക്കി നമ്മള്‍
യാത്ര ചെയ്യുന്നിന്നു മന്നില്‍
എത്തും വേഗം നിശ്ചയം നാം
പുത്തന്‍ ശാലേം പുരമതില്‍ (2) (നമുക്കഭയം..)