• waytochurch.com logo
Song # 20378

നന്മ മാത്രമേ നന്മ മാത്രമേ

nanma matrame nanma matrame


നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല
എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും
എല്ലാമേശുവേ നന്മയ്ക്കായിട്ടല്ലോ!


നീ മാത്രമേ നീ മാത്രമേ
നീ മാത്രമേയെന്‍ ആത്മസഖി
എന്‍റെ യേശുവേ എന്‍റെ ജീവനേ
എന്‍റെ ആശയേ നീ ഒന്നു മാത്രമേ (2)
1

നിന്നെ സ്നേഹിക്കും നിന്‍റെ ദാസര്‍ക്ക്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?
എന്നെ പേര്‍ ചൊല്ലി വിളിച്ചീടുവാന്‍
കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍ (നീ മാത്രമേ..)
2
ദോഷം മാത്രമേ ഈ ലോകം തരൂ
ദോഷമായിട്ടൊന്നും പ്രിയന്‍ ചെയ്കയില്ല
എന്‍റെ യേശുവേ എന്‍റെ പ്രാണനേ
നന്മ ചെയ്‌വാന്‍ എനിക്കും നീ കൃപ നല്‍കുകേ (നീ മാത്രമേ..)
3
എന്‍റെ വേദനകള്‍ എന്‍റെ ശോധനകള്‍
എന്‍റെ സങ്കടങ്ങളെല്ലാം നീങ്ങിടുമേ
എന്‍റെ കാന്തനേ എന്‍റെ നാഥനേ
എന്‍ മണാളനേ വേഗം വന്നീടണേ (നീ മാത്രമേ..)
4
പരിശോധനകള്‍ മനോവേദനകള്‍
ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍
തരിപോലും കുറവില്ലാ സ്നേഹമെന്നില്‍
ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും തരും (നീ മാത്രമേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com