nandiyeate devaganam pati നന്ദിയോടെ ദേവഗാനം പാടി മോദമുടെന് വാഴ്ത്തിടാം
നന്ദിയോടെ ദേവഗാനം പാടി മോദമുടെന് വാഴ്ത്തിടാം (2)
ആകുലമാകേ നീക്കിയിരവില് ഉണ്ണിയേശു പിറന്നിതാ (2)
ഉദിച്ചൂ താരം ഉദിച്ചൂ.. തെളിഞ്ഞൂ കിരണം തെളിഞ്ഞൂ (2)
1
മനുഷ്യരക്ഷനേടാന് നാഥന് മഹിമ സര്‍വ്വം വെടിഞ്ഞൂ (2)
ശുദ്ധരായ് നാമും ഒന്നായ് ഭക്തിഗാനം പാടി വാഴ്ത്താം
മഹിയില്‍ പിഞ്ചു സുതനായ് ഇന്ന് ദൈവം അവതരിച്ചൂ (നന്ദിയോടെ..)
2
ക്ലേശമെന്നെ അഖിലം പാരില്‍ അവശനാക്കിടുമ്പോള് (2)
തണലായ് എന്നും വാഴും നാഥന് അരികില്‍ വന്നു നില്ക്കും
കണ്ണിന് ഇമകള്‍ കാക്കും പോലെ ദൈവം കാത്തിടുന്നു (നന്ദിയോടെ..)