nandiyeate nan stuti patitum en re yesu natha നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്റെ യേശു നാഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ (നന്ദിയോടെ..)
1
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ (2)
യാചിക്കാത്ത നന്മകള് പോലുമീ
എനിക്കേകിയോനേ സ്തുതി (2) (നന്ദിയോടെ..)
2
സത്യ ദൈവത്തിന് ഏക പുത്രനായ്
നിന്നെ വിശ്വസിക്കുന്നു ഞാന്‍ (2)
വരും കാലം ഒക്കെയും നിന്
കൃപാവരങ്ങള്‍ ചൊരികയെന്നില്‍ (2) (നന്ദിയോടെ..)