nandiyalennullam nirayunnu natha നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
ഇന്നയോളമെന്നെ കരുതിയതാല്‍
ദോഷിയാമെന്നെ നിന്‍ വന്‍ ദയയാല്‍
കുറവെന്യേ കാത്തുവല്ലോ (2)
1
ജീവിതയാത്രയിലനുദിനവും
അതിശയമായെന്നെ നയിച്ചുവല്ലോ (2)
ഒരു നിമിഷവുമീ ധരണിയിലലയാന്‍
അടിയനു നീ ഇടയേകിയില്ല (2) (നന്ദിയാലെ..)
2
തിരുകൃപയിന്‍ തണലൊരുക്കിയെന്നെ
നിരന്തരമായ് നീ മറച്ചുവല്ലോ (2)
ആധികള്‍ വ്യാധികള്‍ ദുരിതങ്ങളകറ്റി
ക്ഷേമമോടെന്നും നീ പുലര്‍ത്തിയല്ലോ (2) (നന്ദിയാലെ..)